കേരള ക്ഷേത്ര വാദ്യകലാ അക്കാദമി നടത്തുന്ന ഓണക്കിറ്റ് വിതരണത്തിന്റെ കാസര്‍ഗോഡ് ജില്ലാതല ഉദ്ഘാടനം നീലേശ്വരത്ത് രാജകുടുംബാംഗം കെ.സി മാനവര്‍മ്മരാജ ഉദ്ഘാടനം ചെയ്തു.

കേരള ക്ഷേത്ര വാദ്യകലാ അക്കാദമി നടത്തുന്ന ഓണക്കിറ്റ് വിതരണത്തിന്റെ കാസര്‍ഗോഡ് ജില്ലാതല ഉദ്ഘാടനം നീലേശ്വരത്ത് രാജകുടുംബാംഗം കെ.സി മാനവര്‍മ്മരാജ ഉദ്ഘാടനം ചെയ്തു.

നീലേശ്വരം: കേരള ക്ഷേത്ര വാദ്യകലാ അക്കാദമി നടത്തുന്ന ഓണക്കിറ്റ് വിതരണത്തിന്റെ കാസര്‍ഗോഡ് ജില്ലാതല ഉദ്ഘാടനം നീലേശ്വരത്ത് രാജകുടുംബാംഗം കെ.സി മാനവര്‍മ്മരാജ ഉദ്ഘാടനം ചെയ്തു. നീലേശ്വരം മാരാര്‍ സമാജം ഹാളില്‍ പി.വി ദാമോദര മാരാര്‍, കെ.സജിത്ത് എന്നിവരുടെ സോപാന സംഗീതത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ നേതൃത്വത്തില്‍ അക്കാദമി അംഗങ്ങളായ വാദ്യകലാകാരന്മാര്‍ക്കുള്ള കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുഖ്യ രക്ഷാധികാരി കലാചാര്യ നാരായണമാരാര്‍ക്ക് നല്‍കിക്കൊണ്ട് നീലേശ്വരം രാജ കുടുംബാംഗം കെ.സി മാനവര്‍മ്മ രാജ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് മഡിയന്‍ രാധാകൃഷ്ണ മാരാര്‍ അദ്ധ്യക്ഷനായി. സംസ്ഥാന ജന.സെക്രട്ടറി കെ.വി രാജേഷ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ ടി.വി ഷീബ, നീലേശ്വരം മാരാര്‍ സമാജം പ്രസിഡണ്ട് നാരായണ മാരാര്‍, കേരള ക്ഷേത്ര വാദ്യകലാ അക്കാദമി നീലേശ്വരം മേഖലാ സെക്രട്ടറി സി.നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി മടിക്കൈ ഉണ്ണിക്കൃഷ്ണ മാരാര്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ നീലേശ്വരം സന്തോഷ് മാരാര്‍ നന്ദിയും പറഞ്ഞു. കേരള കലാമണ്ഡലം നവതി ആകേഘാഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗുരുദക്ഷിണ അവാര്‍ഡ് നേടിയ നീലേശ്വരം നാരായണമാരാര്‍, പയ്യന്നൂര്‍ ബാലകൃഷ്ണമാരാര്‍, ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രത്തില്‍ നിന്നും പട്ടും വളയും ഏറ്റുവാങ്ങിയ വാരിക്കര രാജന്‍ മാരാര്‍ എന്നിവരെ ചടങ്ങില്‍ വച്ച് ആദരിച്ചു. അക്കാദമി എല്ലാ മാസവും നല്‍കി വരുന്ന സ്നേഹ സഹായ നിധി നീലേശ്വരം പ്രസാദ് മാരാര്‍ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി രാജേഷ് മാസ്റ്റര്‍ വിതരണം ചെയ്തു.


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close