കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി സംസ്ഥാന സമിതി യുടെ ആഭിമുഖ്യത്തിൽ മദ്ദള രാജഹംസം തൃക്കൂർ രാജൻ അനുസ്മരണം ഓൺലൈനായി സംഘടിപ്പിച്ചു. സൂം മീറ്റിൽ നടന്ന ചടങ്ങ് പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടിമാരാർ ഉദ്ഘാടനം ചെയ്തു. കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി സംസ്ഥാനപ്രസിഡണ്ട് അന്തിക്കാട് പത്മനാഭൻ തൃക്കൂർ രാജന്റെ ഛായാചിത്രത്തിനു മുൻപിൽ ഭദ്രദീപം കൊളുത്തുകയും, യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.പത്മശ്രീ പെരുവനം കുട്ടൻ മാരാർ മുഖ്യ പ്രഭാഷണം നടത്തി.
അനുസ്മരണം നടത്തി: തൃശൂർ. കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി സംസ്ഥാന സമിതി യുടെ ആഭിമുഖ്യത്തിൽ മദ്ദള രാജഹംസം തൃക്കൂർ രാജൻ അനുസ്മരണം ഓൺലൈനായി സംഘടിപ്പിച്ചു. സൂം മീറ്റിൽ നടന്ന ചടങ്ങ് പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടിമാരാർ ഉദ്ഘാടനം ചെയ്തു. കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി സംസ്ഥാനപ്രസിഡണ്ട് അന്തിക്കാട് പത്മനാഭൻ തൃക്കൂർ രാജന്റെ ഛായാചിത്രത്തിനു മുൻപിൽ ഭദ്രദീപം കൊളുത്തുകയും, യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.പത്മശ്രീ പെരുവനം കുട്ടൻ മാരാർ മുഖ്യ പ്രഭാഷണം നടത്തി.
ചോറ്റാനിക്കര വിജയൻ മാരാർ, കുനിശേരി അനിയൻ മാരാർ, പരയ്ക്കാട്ട് തങ്കപ്പ മാരാർ, വൈക്കം ചന്ദ്രൻ , കരിയന്നൂർ നാരായണൻ നമ്പൂതിരി, കോട്ടയ്ക്കൽ രവി, കടന്നപ്പിള്ളി ശങ്കരൻ കുട്ടി മാരാർ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതു വാൾ, കാലടി കൃഷ്ണയ്യർ,തൃക്കൂർ പറമ്പത്ത് നന്ദൻ ,കലാമണ്ഡലം കുട്ടി നാരായണൻ , നെല്ലുവായ് ശശി, മാർഗി രത്നാകരൻ, നീലേശ്വരം നാരായണ മാരാർ, തിച്ചൂർ മോഹനൻ , പാഞ്ഞാൾ വേലുക്കുട്ടി, കാഞ്ഞിലശ്ശേരി പത്മനാഭൻ , ചെറുതാഴം ഗോപാലകൃഷ്ണൻ , നീലേശ്വരം ഉണ്ണികൃഷ്ണമാരാർ, എരവത്ത് അപ്പുമാരാർ, ചോറ്റാനിക്കര സുഭാഷ്, കലാമണ്ഡലം അച്ചുതവാര്യർ, ഡൽഹി പഞ്ചവാദ്യ ട്രസ്റ്റി ചെറുതാഴം കുഞ്ഞിരാമമാരാർ, സുരേഷ് പിഷാരടി,മച്ചാട് മണികണ്ഠൻ, പല്ലാവൂർ ശ്രീധരമാരാർ,രാജേഷ് പുതുമന, ജയശങ്കർ രാജഗോപാൽ,സന്തോഷ് കൈലാസ്, സന്തോഷ് സോപാനം, മേളം മസ്ക്കറ്റ് പ്രതിനിധി പ്രസാദ്, വെണ്ണിമല അനു, കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി ഭാരവാഹികൾ, തൃക്കൂർ രാജേട്ടന്റെ കുടുംബാംഗങ്ങൾ എന്നിവർ അനുസ്മരിച്ചു. കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി സംസ്ഥാന ജനറൽ സെക്രട്ടറി കക്കാട്ട് രാജേഷ് മാസ്റ്റർ സ്വാഗതവും, വൈസ്പ്രസിഡന്റ് കലാമണ്ഡലം ശിവദാസ് നന്ദിയും രേഖപ്പെടുത്തി.