പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ നട്ടു പിടിപ്പിക്കലും വനിതാവേദി രൂപീകരണവും നടന്നു.
പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ നട്ടു പിടിപ്പിക്കലും വനിതാവേദി രൂപീകരണവും നടന്നു.
വെള്ളിക്കോത്ത് : അഴീക്കോടൻ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ നട്ടു പിടിപ്പിക്കലും വനിതാവേദി രൂപീകരണവും നടന്നു. കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ. വി. സുജാത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. പി. മുരളീധരൻ മാസ്റ്റർ അധ്യക്ഷനായി. അജാനൂർ പഞ്ചായത്ത് മെമ്പർമാരായ കെ. കൃഷ്ണൻ മാസ്റ്റർ,
എം. ബാലകൃഷ്ണൻ, സംഘാടകസമിതി ചെയർമാൻ ശിവജി വെള്ളിക്കോത്ത് കൺവീനർ കെ.ജയൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.കെ.വി. വാസു സ്വാഗതവും വിജിനഅജേഷ് നന്ദിയും പറഞ്ഞു. വനിതാവേദിയുടെ ഭാരവാഹികളായി വിജിന അജേഷിനെ സെക്രട്ടറിയായും പ്രസിഡണ്ട്, ട്രഷറർ സ്ഥാനങ്ങളിലേക്ക് ജയ ടീച്ചർ, പ്രവീണ ടീച്ചർ എന്നിവരെ തിരഞ്ഞെടുത്ത് 21 അംഗ കമ്മിറ്റിയും രൂപീകരിച്ചു.
Live Cricket
Live Share Market