എൽ.എസ്.എസ് /യു.എസ്.എസ് മാതൃകാ പരീക്ഷ സംഘടിപ്പിച്ചു.

എൽ.എസ്.എസ് /യു.എസ്.എസ് മാതൃകാ പരീക്ഷ സംഘടിപ്പിച്ചു.

കെ.എസ്.ടി.എ ഹൊസ്ദുർഗ് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ.എസ്.എസ്./യു.എസ്.എസ്. പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി മാതൃകാ പരീക്ഷ സംഘടിപ്പിച്ചു. ഉപജില്ലയിലെ കാഞ്ഞങ്ങാട്, കക്കാട്ട്, അമ്പലത്തറ എന്നീ മൂന്ന് കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയിൽ 1684 കുട്ടികൾ പരീക്ഷയെഴുതി.
ഉപജില്ലാതല ഉദ്ഘാടനം ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സ്കൂളിൽ കെ.എസ്.ടി.എ. സംസ്ഥാന നിർവ്വാഹക സമിതിയംഗം പി. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. സി.ശാരദ അധ്യക്ഷത വഹിച്ചു. കെ.വി. രാജേഷ്,പി.ശ്രീകല, കെ.വി.രാജൻ, പി.പി.കമല,
ബിന്ദു എ.സി, സുധീഷ്.കെ.വി എന്നിവർ സംസാരിച്ചു. പി. ദിലീപ്കുമാർ രക്ഷിതാക്കൾക്കുള്ള ഓറിയൻ്റേഷൻ ക്ലാസ്സ് കൈകാര്യം ചെയ്തു. പി.പി.ബാബുരാജ് സ്വാഗതവും സ്മിത.കെ. നന്ദിയും പറഞ്ഞു.

ജി.വി.എച്ച് എസ്.എസ് അമ്പലത്തറ സ്കൂളിൽ വാർഡ് മെമ്പർ സബിത ചൂരിക്കാട് ഉദ്ഘാടനം ചെയ്തു. അനൂപ് അധ്യക്ഷത വഹിച്ചു. പി.മോഹനൻ രക്ഷിതാക്കൾക്ക് ഓറിയൻ്റേഷൻ ക്ലാസ്സ് കൈകാര്യം ചെയ്തു. എം.രമേശൻ വിശദീകരണം നടത്തി. രാജേഷ് സ്കറിയ സ്വാഗതവും ബിഞ്ജുഷ.എം. നന്ദിയും പറഞ്ഞു.
ജി.എച്ച്.എസ്. എസ് കക്കാട്ട് കേന്ദ്രത്തിൽ മടിക്കൈ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമാപത്മനാഭൻ ഉദ്ഘാടനം ചെയ്തു. പ്രകാശൻ.പി. വി. അധ്യക്ഷത വഹിച്ചു. കെ.കെ. രാഘവൻ മാസ്റ്റർ ഓറിയൻ്റേഷൻ ക്ലാസ്സ് കൈകാര്യം ചെയ്തു. കെ.വി. രാജേഷ്,കെ. ലളിത, വി.കെ. ഉണ്ണികൃഷ്ണൻ, രാധ, പ്രഭാകരൻ എന്നിവർ സംസാരിച്ചു. മഹേശൻ.എം. സ്വാഗതവും കെ.എം. സുധാകരൻ നന്ദിയും പറഞ്ഞു. 150 ൽ അധികം അധ്യാപകർ ഇൻവിജിലേറ്റർമാരായി. മൂന്ന്
കേന്ദ്രങ്ങളിലായി 1000 ലധികം രക്ഷിതാക്കൾ ഓറിയൻ്റേഷൻ ക്ലാസ്സിൽ പങ്കെടുത്ത മാതൃകാ പരീക്ഷ കുട്ടികൾക്കും രക്ഷിതാക്കൾക്കും പുത്തൻ ഉണർവ് നൽകി.


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close