ജൂലൈ 27 ന് നടക്കുന്ന ജില്ലാ മാർച്ചും ധർണ്ണയും വിജയിപ്പിക്കുക – കെ.എസ്. ടി.എ. ഹൊസ്ദുർഗ് ഉപജില്ലാ പ്രവർത്തക കൺവെൻഷൻ ആഹ്വാനം ചെയ്തു.
ജൂലൈ 27 ന് നടക്കുന്ന ജില്ലാ മാർച്ചും ധർണ്ണയും വിജയിപ്പിക്കുക –
കെ.എസ്. ടി.എ. ഹൊസ്ദുർഗ് ഉപജില്ലാ പ്രവർത്തക കൺവെൻഷൻ ആഹ്വാനം ചെയ്തു.
കാഞ്ഞങ്ങാട്: ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, ക്ഷാമബത്ത ശമ്പള പരിഷ്കരണ കുടിശ്ശികകൾ അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ. എസ്.ടി.എ. ഹൊസ്ദുർഗ് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു.
ഹൊസ്ദുർഗ് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടന്ന പഠന ക്യാമ്പ് പി.കെ. നിഷാന്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് സി.ശാരദ അധ്യക്ഷത വഹിച്ചു.കെ.എസ്.ടി.എ. ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.ജി. പ്രതിശ് സംഘടന എന്ന വിഷയത്തിൽ ക്ലാസ്സ് കൈകാര്യം ചെയ്തു. ജില്ലാ ട്രഷറർ കെ.വി. രാജേഷ്, ജില്ലാ വൈസ് പ്രസിഡണ്ട് പി.ശ്രീകല, ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.ലളിത, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.വി.രാജൻ, പി.പി. കമല, ജില്ലാ കമ്മിറ്റി അംഗം വി.കെ ഉണ്ണികുഷ്ണൻ എന്നിവർ സംസാരിച്ചു.
ഉപജില്ലാ സെക്രട്ടറി പി.പി. ബാബുരാജ് സ്വാഗതവും ട്രഷറർ എം. രമേശൻ നന്ദിയും പറഞ്ഞു.
ജൂലൈ 27 ന് കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന ജില്ലാ മാർച്ചും ധർണ്ണയും വിജയിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു.