അഖില കേരള മാരാർ ക്ഷേമസഭ കാസർകോട് ജില്ലാ സമ്മേളനം 18-8.24 ന് കാഞ്ഞങ്ങാട് പുതിയകോട്ട ഹൊസ്ദുർഗ്ഗ് ബാങ്ക് ഹാളിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ടി.വി.നാരായണ മാരാർ അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട്: അഖില കേരള മാരാർ ക്ഷേമസഭ കാസർകോട് ജില്ലാ സമ്മേളനം 18-8.24 ന് കാഞ്ഞങ്ങാട് പുതിയകോട്ട ഹൊസ്ദുർഗ്ഗ് ബാങ്ക് ഹാളിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ടി.വി.നാരായണ മാരാർ അധ്യക്ഷത വഹിച്ചു.
എ സ്എസ്എൽസി – പ്ലസ് ടു വിജയിച്ച കുട്ടികളെ
സംസ്ഥാന പ്രസിഡൻ്റ് എൻ.ഇ.ഭാസ്കര മാരാർ അനുമോദിച്ചു. ജില്ലയിലെ മുതിർന്ന അംഗങ്ങളേയും ക്ഷേമസഭയുടെ കലാചാര്യ പുരസ്കാരം നേടിയ മുതിർന്ന കലാകാരൻമാരെയും ആദരിച്ചു. കണ്ണൂർ താലൂക്ക് സെക്രട്ടറി ബാലകൃഷ്ണമാരാർ സംഘടന കാര്യങ്ങൾ വിശദീകരിച്ചു. കണ്ണൂർ ജില്ലാ ട്രഷറർ കെ.ടി.അനിൽകുമാർ, ജില്ലാ ട്രഷറർ വി.വി.രാധാകൃഷ്ണമാരാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.വി.വേലായുധമാരാർ സ്വാഗതവും ജോ. സെക്രട്ടറി മടിക്കൈ ചന്ദ്രൻ മാരാർ നന്ദിയും പറഞ്ഞു.
ജില്ലാ ഭാരവാഹികൾ: ടി.വി.നാരായണ മാരാർ ( പ്രസിഡൻ്റ്), ബലരാമ മാരാർ (വൈസ് പ്രസിഡൻ്റ്), പി.വി.വേലായുധ മാരാർ (സെക്രട്ടറി), ചന്ദ്രൻ മാരാർ മടിക്കൈ (ജോ. സെക്രട്ടറീ), വി.വി.രാധാകൃഷ്ണമാരാർ (ട്രഷറർ).