കാസർഗോഡിൻ്റെ ജൈവ വൈവിധ്യ ഉദ്യാനമായ പാടിക്കീൽ നാളെ ജില്ലാതല പഠനോത്സവം അരങ്ങ് തകർക്കും* *പഠനോത്സവത്തിൻ്റെ വരവ് വിളിച്ചോതിയുള്ള ഫ്ലാഷ് മോബ് വിവിധ സമൂഹ ഇടങ്ങളിൽ അരങ്ങേറി

*കാസർഗോഡിൻ്റെ ജൈവ വൈവിധ്യ ഉദ്യാനമായ പാടിക്കീൽ നാളെ ജില്ലാതല പഠനോത്സവം അരങ്ങ് തകർക്കും

*പഠനോത്സവത്തിൻ്റെ വരവ് വിളിച്ചോതിയുള്ള ഫ്ലാഷ് മോബ് വിവിധ സമൂഹ ഇടങ്ങളിൽ അരങ്ങേറി

ചെറുവത്തൂർ: പാടിക്കീൽ
ഗവൺമെൻ്റ് യു.പി സ്കൂൾ പഠനോത്സവ ലഹരിയിലാണ്.കഴിഞ്ഞ ഒരു അക്കാദമിക വർഷത്തിൽ അവർ നേടിയെടുത്ത ശേഷികളും നൈപുണികളും സമൂഹത്തെ ബോധ്യപ്പെടുത്തുവാനുള്ള മഹത്തായ കടമയിലും ഉത്തരവാദിത്വത്തിലും ഏർപ്പെട്ടിരിക്കുകയാണ് പാടിക്കീലിലെ കുട്ടികൾ. ഒരാഴ്ച കാലമായി അവർ ഈ അക്കാദമിക വർഷത്തിൽ ആർജ്ജിച്ച അറിവുകൾ കൈമുതലാക്കി വിവിധ അക്കാദമിക പ്രവർത്തനങ്ങൾ ഏർപ്പെട്ടു വരുന്നു. ഇന്ന് വൈകുന്നേരത്തോടെ പ0നോത്സവത്തിൻ്റെ വിവിധ പ്രവർത്തന ഇടങ്ങളായ കോർണറുകൾ സജ്ജീകരിച്ചു ‘ നേതൃത്വം മുഴുവൻ കുട്ടികൾ തന്നെയാണ് ഒന്നാമത്തെ ഇടം നൈപുണിയിടമാണ് വർക്ക് എക്സ്പീരിയൻസ് ടീച്ചറുടെ നേതൃത്വത്തിൽ ഒരു ക്ലാസ് നിറയെ കുട്ടികളുടെ പ0ന പ്രവർത്തന ഉല്ലന്നങ്ങൾ പ്രവർത്തന ഇടമായി ഒരുക്കിയിട്ടുണ്ട്. ഒരോ ഉല്പന്നങ്ങളും അത് രൂപപ്പെട്ടു വരാനിടയായ വിഷയം, യൂണിറ്റ്, അതിലൂടെ കുട്ടികൾ ആർജ്ജിച്ച ശേഷികൾ എന്നിവ വ്യക്തമായി നിർവ്വചിച്ചിട്ടുണ്ട് ‘ നാളെ പഠനോത്സവ ദിനത്തിൽ അവരുടെ’ പ്രിയപ്പെട്ട ടീച്ചന്മാർ ധരിക്കുന്നത് കുട്ടികൾ design ചെയ്തെടുത്ത സാരികളാണ്.അതു പോലെ സാമൂഹ്യ ശാസ്ത്ര ഇടം ഐ.സിടി ഇടം, ശാസ്ത്ര ഇടം എന്നിങ്ങനെ പഠന മികവുകളുടെ നേർസാഷ്യങ്ങൾ സമൂഹത്തിനായി ഒരുങ്ങി കഴിഞ്ഞു. കാസർഗോഡ് ജില്ലാതല പഠനോത്സവത്തിൻ്റെ പ്രാധാന്യം സമൂഹത്തിലെത്തിക്കാനും ജനസമൂഹത്തെ സ്കൂളിലേക്ക് ക്ഷണിക്കുവാനുമുള്ള ഫ്ലാഷ് മോബ് പരിശീലനത്തിലായിരുന്നു ഇന്ന് കുട്ടികൾ ‘ .ഇവിടെ ഒരു നാട് സ്കൂളിനു വേണ്ടി ഉണരുകയാണ്. പഠനോത്സവത്തിനു വേണ്ടി കൈ കോർക്കുകയാണ്. പഠനോത്സവത്തെ ജനകീയ ഉത്സവമാക്കാനുള്ള പാടിക്കീലിലെ കുട്ടികളും അധ്യാപകരും ആണ് ഫ്ലാഷ് മോബിനെ മുണ്ട് ചെമ്പ്രകാനം പള്ളി റോഡ് ചെമ്പ്രകാനം കൈയൂർ റോഡ് വേങ്ങപ്പാറ കണ്ണങ്കൈ വലിയപൊയിൽ നെടുമ്പാ എന്നിവിടങ്ങളിൽ അവതരിപ്പിച്ചത് ‘നമ്മുടെ പ്രിയപ്പെട്ട സുബ്രഹ്മണ്യൻ മാഷ് രചിച്ച പഠനോത്സവ സ്വാഗത ഗാനമാണ് നാളെ രാവിലെ കുട്ടികൾ ആലപിച്ച് ജനസമൂഹത്തെ സ്വാഗതം ചെയ്യുന്നത് ‘

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close