
നാടിനൊരു കളിക്കളം” സംഘാടകസമിതിയായി
“നാടിനൊരു കളിക്കളം” സംഘാടകസമിതിയായി
കരിന്തളം:നാട്ടിൽ ഒരു കളിക്കളം വേണമെന്ന മുക്കട കുണ്ടൂർ നിവാസികളുടെ സ്വപ്നം സഫലമാക്കാൻ നാട് ഒരുമിക്കുന്നു. രാസ ലഹരിയുടെ ഉപയോഗവും അക്രമവും യുവാക്കളിലും കൗമാരക്കാർക്കിടയിലും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കായിക മത്സരങ്ങളുടെയും കായിക വിനോദങ്ങളുടെയും ലഹരിയിലേക്ക് പുതിയ തലമുറയെ നയിക്കുന്നതിന് വേണ്ടിയാണ് കുണ്ടൂരിൽ സി പി എം മുക്കട ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നാട് ഒന്നാകെ ഒത്തു ചേർന്നു കൊണ്ട് കളിക്കളം നിർമ്മിക്കാൻ സംഘാടകസമിതി രൂപീകരിച്ചത്. സ്വകാര്യ വ്യക്തിയുടെ 30 സെന്റ് സ്ഥലത്ത് 12 ലക്ഷം രൂപ ചെലവിട്ടാണ് കളിക്കളം ഒരുക്കുന്നത്. സംഘാടകസമിതി രൂപീകരണ യോഗം സി പി എം കരിന്തളം ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എം.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ. കെ.നാരായണൻ അധ്യക്ഷനായി. വി. അമ്പുഞ്ഞി, അരുൺ രാജ്കെ വി , രതീഷ് യു, ലിനീഷ് കുണ്ടൂർ, എൻ. രാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി. അമ്പുഞ്ഞി ( ചെയർമാൻ), എൻ. വിനോദ്( വർക്കിംഗ് ചെയർമാൻ) വി.ജി അനീഷ്( ജനറൽ കൺവീനർ) അരുൺരാജ് കെ.വി, സന്ദീപ് കെ.വി( വൈസ് ചെയർമാൻ) ലിനീഷ് കുണ്ടൂർ, യു രതീഷ് ( ജോയിൻ കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു