
ഹിന്ദി അധ്യാപകർക്കുള്ള യാത്രയയപ്പും അക്കാദമിക് കലണ്ടർ പ്രകാശനവും സംഘടിപ്പിച്ചു
ഹിന്ദി അധ്യാപകർക്കുള്ള യാത്രയയപ്പും അക്കാദമിക് കലണ്ടർ പ്രകാശനവും സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് :
കാസർകോട് ജില്ലയിലെ യുപി, ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപകരായി ദീർഘകാലം സേവനമനുഷ്ഠിച്ച സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള ജില്ലാതല യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. ഹിന്ദി അധ്യാപക മഞ്ചിൻ്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ഹൊസ്ദുർഗ് ബാങ്ക് ഹാളിൽ വെച്ച് നടന്ന പരിപാടി ഹിന്ദി അധ്യാപക മഞ്ച് സംസ്ഥാന ആക്ടിംഗ് സെക്രട്ടറി ഷൈനി ഉദ്ഘാടനം ചെയ്തു.

ഹിന്ദി അധ്യാപക മഞ്ച് ജില്ലാ പ്രസിഡണ്ട് കെ. സജിത്ത് ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ യുവ എഴുത്തുകാരിയും സിനി ആർട്ടിസ്റ്റുമായ എം. കെ.പ്രിയ ടീച്ചർ മുഖ്യാതിഥിയായിരുന്നു. 2026- 27 വർഷത്തെ ഹിന്ദി അക്കാദമിക കലണ്ടർ ജില്ലാ അക്കാദമിക് കൗൺസിൽ കൺവീനർ ഡോ. പി. അലി, വിശിഷ്ട അതിഥി എം. കെ. പ്രിയ ടീച്ചർക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. സംസ്ഥാന ജോയിൻ സെക്രട്ടറിമാരായ ടി. എം.വി. മുരളീധരൻ, ഇ.വി ഹരീഷ്, സംസ്ഥാന സമിതി അംഗങ്ങളായ പി.കെ. ബാലചന്ദ്രൻ, ജി കെ. ഗിരീഷ്, ജില്ലാ സെക്രട്ടറി ടൈറ്റസ് വി. തോമസ്, രുഗ്മിണി, സിജി വി.വി, പി. ഹരിനാരായണൻ, മേരി ആഗ്നസ് കെ. എസ്., ശൈലിനി വി.എസ് എന്നിവർ സംസാരിച്ചു. ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ഡോ.ജി.കെ. ഗിരീഷ് (കെ.കെ.എൻ എം എയുപി സ്കൂൾ, ഓലാട്ട്), ശ്രീലേഖ കെ.പി (എ യു എ യുപി സ്കൂൾ നെല്ലിക്കുന്ന്, കാസർഗോഡ്), ലത എൻ (ദുർഗ്ഗ ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞങ്ങാട്), റഹിയാനത്ത് ടി .കെ.(എ. യു. എ.യു. പി. സ്കൂൾ നെല്ലിക്കുന്ന്, കാസർഗോഡ്), മൂകാംബിക കെ.(എ.എസ്.ബി. എസ്. കുണ്ടികാന), ബെറ്റി ജോസഫ് (സെൻ്റ് മേരീസ് എ.യു.പി.എസ്, മാലക്കല്ല്), സിബിമോൻ ഡി. (ജി.എച്ച്.എസ്. ബാര) എന്നിവർ മറുപടി പ്രസംഗം നൽകി





