
തൂവാല റിവല്യൂഷൻ’ മാവിലകടപ്പുറത്ത്: TBക്കെതിരെ കുട്ടികളുടെ ആരോഗ്യ വിപ്ലവം
*തൂവാല റിവല്യൂഷൻ’ മാവിലകടപ്പുറത്ത്: TBക്കെതിരെ കുട്ടികളുടെ ആരോഗ്യ വിപ്ലവം



ജി.എൽ.പി.എസ് മാവിലകടപ്പുറത്ത് ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ക്ഷയരോഗ ബോധവൽക്കരണ പരിപാടി വിജയകരമായി സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് അനിത.കെ ഉദ്ഘാടനം നിർവഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിവേക് അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഡോ. ജംസീൽ കുട്ടികളിൽ ക്ഷയരോഗത്തെക്കുറിച്ച് കഥാരൂപത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ച ക്ലാസ് ഏറെ ആകർഷകമായിരുന്നു. ‘തൂവാല റിവല്യൂഷൻ’ എന്ന ആശയം അവതരിപ്പിച്ചുകൊണ്ട് ചുമയുടെയും തുമ്മലിന്റെയും സമയത്ത് തൂവാല ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം പ്രദർശനത്തിലൂടെ വിശദീകരിച്ചു. ജെ.പി.എച്ച്.എൻ രജില ഇ. വ്യക്തിഗത ശുചിത്വത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. എം.എൽ.എസ്.പി കീര്‍ത്തി എ.വി കൈ കഴുകൽ രീതികൾ പ്രായോഗികമായി കാണിച്ചു.
ഏകദേശം 200 കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്ക് തൂവാലയുടെ പ്രാധാന്യവും ശരിയായ ഉപയോഗവും വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു. അവർ ദിവസേന തൂവാല ശുദ്ധമായി അണുവിമുക്തമാക്കി സ്കൂളിൽ കൊണ്ടുവരുമെന്ന് ഉറപ്പുനൽകി.
പരിപാടിയുടെ അവസാനം ബിന്ദു സി.വി നന്ദിപ്രസംഗം നടത്തി. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് തൂവാലകൾ വിതരണം ചെയ്തു.






