
സംഗം ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച സുംബപരിശീലന കളരിയുടെ ആദ്യ ഘട്ട പരിശീലനം സമാപിച്ചു.
അടുക്കത്ത് പറമ്പ് സംഗം ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച സുംബപരിശീലന കളരിയുടെ ആദ്യ ഘട്ട പരിശീലനം സമാപിച്ചു.

പരിശീലകരായ സ്നേഹ, അനു എന്നിവർക്കുള്ള സ്നേഹോപഹാരം ക്ലബ്ബ് പ്രസിഡണ്ട് ശ്രീ സുരേശൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൻ വെച്ച് നൽകി. ക്ലബ്ബ് സെക്രട്ടറി ശ്രീ. ജയൻ. ഒ സ്വാഗതമാശംസിച്ചു സംസാരിച്ചു. കമ്മറ്റിയംഗം ശ്രീ. വി.കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ, മുൻ വാർഡ് മെമ്പർ രമാ പത്മനാഭൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
യോഗത്തിൽ സുംബ പരിശിലനത്തിൽ പങ്കെടുത്ത സഹോദരിമാർ ഈ കായിക പരിശീലനം കൊണ്ട് അവർക്കുണ്ടായ ശാരിരികവും മനസികവുമായ നല്ല അനുഭവങ്ങൾ പങ്കുവെച്ചു. ഈ പരിശിലനം തുടർന്നും ഉണ്ടാവണമെന്നുള്ള ആഗ്രഹവും സൂചിപ്പിച്ചു.





Live Cricket
Live Share Market




