
കക്കാട്ട് തൂലിക വായനശാല& ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽവോട്ടുസഭ സംഘടിപ്പിച്ചു.
തൂലിക വായനശാല& ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽവോട്ടുസഭ സംഘടിപ്പിച്ചു.

വോട്ട്സഭ രാജേന്ദ്രൻ കെ ഉദ്ഘാടനം ചെയ്തു. ബൂത്ത് ലെവൽ ഓഫീസർ സബീഷ് പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. വായനശാല സെക്രട്ടറി അശ്വിൻ കെ വി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് കെ വി രാജേഷ് അധ്യക്ഷത വഹിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും ആയി തിരഞ്ഞെടുപ്പിനെ കുറിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു. ശ്രീതിക സുരാജ് ഒന്നാം സ്ഥാനവും ലേഖ ചന്ദ്രൻ രണ്ടാം സ്ഥാനവും ദേവരാജ് കെ വി മൂന്നാം സ്ഥാനവും നേടി. ഇന്ത്യൻ ഭരണഘടനയും തിരഞ്ഞെടുപ്പും എന്ന വിഷയത്തെ ആസ്പദമാക്കി ലേഖന മത്സരത്തിൽ ആതിര പ്രജീഷ് ഒന്നാം സ്ഥാനവും കവിത മത്സരത്തിൽ ശ്രീധിക സുരാജ്
ഒന്നാം സ്ഥാനവും കഥ മത്സരത്തിൽ മിഥുന നാരായണൻ ഒന്നാം സ്ഥാനവും നേടി. തുടർന്ന് പഴയകാല ആൾക്കാരുടെ വോട്ട് ഓർമ്മകൾ പങ്കുവെച്ചു പ്രസന്ന ഇന്ദിര കുഞ്ഞികൃഷ്ണൻ നാരായണി പത്മിനി എന്നിവർ അവരവരുടെ വോട്ട് ഓർമ്മകൾ പങ്കുവെച്ചു. സിഗ്നേച്ചർ വാൾ പരിപാടിയിൽ മുഴുവൻ ആൾക്കാരും പങ്കെടുത്തു.പരിപാടിക്ക് ലൈബ്രേറിയൻ റീജരാജേഷ് നന്ദി രേഖപ്പെടുത്തി.
























