
പനയാലിന്റെ മണ്ണിൽ നാടകപഠനത്തിന് അവസരമൊരുക്കുന്നു.
പനയാൽ : പനയാലിന്റെ മണ്ണിൽ നാടകപഠനത്തിന് അവസരമൊരുക്കുന്നു.

നാടകം സാഹിത്യം എന്നീ കലകളുടെ സമഗ്ര പഠനങ്ങൾ ലക്ഷ്യമാക്കി നാടകം സാഹിത്യം എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ തുടങ്ങുക.കുമ്മുറു ആർട്ട് ഡ്രാമ ആന്റ് ലിറ്ററേച്ചർ ഇൻസ്റ്റിറ്റ്യൂഷന് ആരംഭം കുറിക്കുകയാണ്. കലകളെ മത്സരബുദ്ധിയോടെ കാണാതെ കലാസംസ്കാരം എന്ന സമഗ്ര ബോധം ഉണ്ടാക്കിയെടുക്കുക. പ്രായഭേദമന്യേ എല്ലാവർക്കും നാടകവും സാഹിത്യവും പഠിക്കാനുള്ള പ്ലാറ്റ്ഫോം ഉണ്ടാക്കുക.നാടകാചാര്യന്മാരുടെ നാടകങ്ങൾ പരിചയപ്പെടുത്തുക.സാഹിത്യ ക്യാമ്പുകൾ, സെമിനാറുകൾ, ശില്പശാലകൾ സംഘടിപ്പിക്കുക, സാഹിത്യഭിരുചിയുള്ളവർക്ക് വേണ്ടി പുസ്തകങ്ങൾ നിർമ്മിക്കുക. വർഷത്തിലൊരിക്കൽ പഠിതാക്കളുടെ നാടകാവതരണങ്ങൾ സംഘടിപ്പിക്കുക എന്നതാണ് ഇൻസ്റ്റിറ്റ്യൂഷന്റെ ലക്ഷ്യം. യോഗ, കളരി,തീയ്യറ്റർ മ്യൂസിക്, ലൈറ്റ്, സെറ്റ്, പ്രോപ്പർട്ടി മേക്കിംഗ് തുടങ്ങി വിപുലമായ പരിശീലന പരിപാടികളാണ് പഠിതാക്കൾക്ക് ലഭിക്കുക. മാസം ഒന്നര മണിക്കൂർ ദൈർഘ്യമുള്ള നാല് ക്ലാസുകളാണ് പഠിതാക്കൾക്ക് ലഭിക്കുക. കുട്ടികൾക്ക് ശനി, ഞായർ ക്ലാസുകളും മുതിർന്നവർക്ക് സൗകര്യമനുസരിച്ചുള്ള ക്ലാസുകളും ഉണ്ടാകും. പഠിതാക്കളുടെ ലഭ്യതയനുസരിച്ച് ക്ലാസുകൾ ആരംഭിക്കുന്നു. താൽപര്യമുള്ളവർ ബന്ധപ്പെടുക 7902241163,7510923249





