
പൂർവ്വ വിദ്യാർത്ഥിയുടെ കൈത്താങ്ങിൽ ഓൺലൈൻ പഠനം യാഥാത്ഥ്യമായി.
പൂർവ്വ വിദ്യാർത്ഥിയുടെ കൈത്താങ്ങിൽ ഓൺലൈൻ പഠനം യാഥാത്ഥ്യമായി.
കുട്ടമത്ത്: ഗവ ഹയർ സെക്കൻ്ററി സ്കൂൾ കുട്ടമത്തിലെ പൂർവ്വ വിദ്യാർത്ഥിയും കൊച്ചിൻ റിഫൈനറിയിലെ ഉദ്യോഗസ്ഥനുമായ കൊത്തങ്കര മന്ദ്യൻ വീട്ടിൽ നാരായണ നാണ് വിദ്യാലയത്തിലെ ഒരു കുട്ടിക്ക് ടെലിവിഷൻ നല്കി മാതൃക ആയത്.കഴിഞ്ഞ 35 വർഷമായി എറണാകുളത്തുള്ള ഇദ്ദേഹം നാടിനോടും വീടിനോടുമുള്ള അടുപ്പം മനസ്സിൽ സൂക്ഷിക്കുന്നതിനാലാണ് കേട്ടറിഞ്ഞ് വിദ്യാലയത്തിലേക്ക് ടെലിവിഷൻ നൽകിയത്.സ്ക്കൂളിൽ വച്ച് നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ രക്ഷിതാവ് വി.വി.സുമിത്രക്ക് ടി വി നൽകി.ചടങ്ങിൽ പി. രമേശൻ, നന്ദിനി ,കെ.വത്സരാജൻ ,എം ,ഈശ്വരൻ ,കെ.വത്സല എന്നിവർ സംബന്ധിച്ചു.
Live Cricket
Live Share Market