നഗ്നതയിൽ ഒളിച്ചവൾ ‘ പ്രകാശനം ചെയ്തു. ഉദിനൂർ: ഉദിനൂരിൽ നിന്നും പുതിയ ഒരു എഴുത്തുകാരി കൂടി. നീലാംബരി അഞ്ജനയാണ് സാംസ്കാരിക സാഹിത്യ രംഗത്ത് വെന്നിക്കൊടി പാറിക്കുന്ന ഉദിനൂരിൽ നിന്നുള്ള പുതിയ എഴുത്തുകാരി. നീലാംബരി അഞ്ജനയുടെ *നഗ്നതയിൽ ഒളിച്ചവൾ* എന്ന ചെറുകഥാ സമാഹാരത്തിൻ്റെ പുസ്തക പ്രകാശനം പ്രശസ്ത കഥാകൃത്ത് എ.വി.സന്തോഷ് കുമാർ പ്രകാശനം ചെയ്തു.
‘നഗ്നതയിൽ ഒളിച്ചവൾ ‘ പ്രകാശനം ചെയ്തു.
ഉദിനൂർ: ഉദിനൂരിൽ നിന്നും പുതിയ ഒരു എഴുത്തുകാരി കൂടി. നീലാംബരി അഞ്ജനയാണ് സാംസ്കാരിക സാഹിത്യ രംഗത്ത് വെന്നിക്കൊടി പാറിക്കുന്ന ഉദിനൂരിൽ നിന്നുള്ള പുതിയ എഴുത്തുകാരി. നീലാംബരി അഞ്ജനയുടെ *നഗ്നതയിൽ ഒളിച്ചവൾ* എന്ന ചെറുകഥാ സമാഹാരത്തിൻ്റെ പുസ്തക പ്രകാശനം പ്രശസ്ത കഥാകൃത്ത് എ.വി.സന്തോഷ് കുമാർ പ്രകാശനം ചെയ്തു.
നീലാംബരി അഞ്ജനയുടെ അമ്മ നളിനി പുസ്തക സ്വീകരിച്ചു. നാടകകൃത്തും പ്രഭാഷകനുമായ പ്രകാശൻ കരിവെള്ളൂർ പുസ്തകം പരിചയപ്പെടുത്തി. പ്രസാദ് കണ്ണോത്ത് സ്വാഗതവും രേണുവൻ ഉദിനൂർ നന്ദിയും രേഖപ്പെടുത്തി. സുധീർ ഉദിനൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ എം രാഘവൻ , ഉദിനൂർ എജുക്കേഷണൽ സൊസൈറ്റി സെക്രട്ടറി ദാമു കാര്യത്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
Live Cricket
Live Share Market