കേരള സർക്കാരിന്റെ ബോണസ് പ്രഖ്യാപനം: വറുതിയുടെ കാലത്ത് തുടരുന്ന കരുതൽ..
കേരള സർക്കാരിന്റെ ബോണസ് പ്രഖ്യാപനം: വറുതിയുടെ കാലത്ത് തുടരുന്ന കരുതൽ..
സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഓണത്തിന് 4000 രൂപ ബോണസും, 2750 രൂപ ഉൽസവബത്തയും, 15,000 രൂപ അഡ്വാൻസും നൽകുന്നതിന് സർക്കാർ തീരുമാനിച്ചിരിക്കുന്നു. പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്ക് 5000 രൂപ അഡ്വാൻസ് ലഭിക്കും. സർവീസ് പെൻഷൻകാർക്കും, പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ചവർക്കും പ്രത്യക ഉൽസവ ബത്തയായി 1000 രൂപ നൽകും. കഴിഞ്ഞ വർഷം ഉൽസവ ബത്ത ലഭിച്ച കരാർ – സ്കീം തൊഴിലാളികൾക്കും മറ്റ് ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉൽസവ ബത്ത നൽകും.
കോവിഡ് സൃഷ്ടിച്ച അസാധാരണ പ്രതിസന്ധി കാലത്തും സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ള 13 ലക്ഷം തൊഴിലാളികൾക്കാണ് ഏറെ ആശ്വാസകരവും മാതൃകാ പരവുമായ തീരുമാനം തുണയാവുന്നത്. തൊഴിൽ നഷ്ടത്തിലും വരുമാന ശേഷണത്തിലും സ്തംഭിച്ച് നിൽക്കുന്ന ഉൽസവകാല വിപണിയെ ഇത് കടുതൽ ചലനാത്മകമാക്കും ;ലക്ഷകണക്കിന് ജീവിതങ്ങളെ മുന്നോട്ട് നയിക്കും. മഹാമാരിയുടെ മറവിൽ സാധാരണ ജനങ്ങളെയും തൊഴിലാളികളെയും കോർപ്പറേറ്റ് ചൂഷണത്തിന് ഒത്താശ ചെയ്തു കൊടുക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ഇതിൽ നിന്നും വ്യത്യസ്തമാണ് കേരളം. എല്ലാവരെയും ചേർത്തുപിടിക്കുന്നു.
ശമനമില്ലാതെ തുടരുന്ന ദുരിത കാലത്ത് ലോകമെങ്ങുമുള്ള തൊഴിൽ ദാതാക്കൾക്ക് പിൻതുടരാൻ കഴിയുന്ന മാതൃകകയാണ് കേരളത്തിലെ LDF സർക്കാർ ഉയർത്തി പിടിക്കുന്നത്.
LDF സർക്കാരിന് തൊഴിലെടുക്കുന്നവരുടെ ഹൃദയാഭിവാദ്യങ്ങൾ..