പ്രതിസന്ധികളെ അതിജീവിക്കാൻ മനുഷ്യന് ഊർജ്ജം പകരുന്നത് കലകൾ : ആര്യാടൻ ഷൗക്കത്ത്*

*പ്രതിസന്ധികളെ അതിജീവിക്കാൻ മനുഷ്യന് ഊർജ്ജം പകരുന്നത് കലകൾ : ആര്യാടൻ ഷൗക്കത്ത്*


പ്രതിസന്ധികളെ അതിജീവിക്കാൻ മനുഷ്യമനസ്സുകൾക്ക് ഊർജ്ജം പകരുന്നത് കലയും സാംസ്ക്കാരിക പ്രവർത്തനങ്ങളുമാണെന്ന് സംസ്ക്കാര സാഹിതി സംസ്ഥാന അദ്ധ്യക്ഷനും ചലച്ചിത്ര പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്ത് അഭിപ്രായപ്പെട്ടു.
സാംസ്ക്കാരികം കാസർഗോഡ് സംഘടിപ്പിച്ച നാടക രാവ് – 2021 ൻ്റെ ചർച്ചാ സായാഹ്നം – കേട്ടതും കണ്ടതും -ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാവരെയും കൂട്ടിയോജിപ്പിച്ചു കൊണ്ട് സാംസ്കാരികം കാസർഗോഡ് കുറച്ചു മാസങ്ങൾ കൊണ്ട് തന്നെ വ്യത്യസ്തങ്ങളും നവീനവുമായ ഒട്ടേറെ പരിപാടികൾക്ക് വേദിയൊരുക്കി എന്നത് ഏറെ സന്തോഷവും അഭിമാനവും പകരുന്നു എന്നും എല്ലാവർക്കും മാതൃകയാക്കാവുന്ന കൂട്ടായ്മയായി സാംസ്ക്കാരികം കാസർഗോഡ് മാറിക്കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റേഡിയോ നാടകങ്ങളുടെ ഉസ്താദ് കെ വി ശരത്ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു.
കെ പി സി സി സെക്രട്ടറി എം അസ്സിനാർ അദ്ധ്യക്ഷത വഹിച്ചു.
വർഗ്ഗീസ് നർക്കിലക്കാട് ആശംസകളർപ്പിച്ചു സംസാരിച്ചു. ബിന്ദു രമേശ്, രതീഷ് ബാബു ബേഡകം, രവി പിലിക്കോട്, ഉഷസ്സ്, രജീഷ് കോറോത്ത്, അബൂബക്കർ മുദിയക്കാൽ, ബാബു മണിയങ്ങാനം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പ്രഭാകരൻ കരിച്ചേരി മോഡറേറ്ററായിരുന്നു.
വിനോദ് എരവിൽ സ്വാഗതവും ദീപേഷ് കുറുവാട്ട് നന്ദിയും പറഞ്ഞു.
വി അബ്ദുൾ സലാം, സി കെ കണ്ണൻ പാലക്കുന്ന്, സുകുമാരൻ പൂച്ചക്കാട്, ഭരതൻ നീലേശ്വരം, സീമ ഹരി എന്നിവർ സംസാരിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close