കാഞ്ഞങ്ങാട് ഏരിയയിൽ സി.പി.എം ലോക്കൽ സമ്മേളനങ്ങൾക്ക് തുടക്കമായി. ആദ്യമായി കൊളവയൽ ലോക്കൽ സമ്മേളനം നടന്നു.
കാഞ്ഞങ്ങാട് ഏരിയയിൽ സി.പി.എം ലോക്കൽ സമ്മേളനങ്ങൾക്ക് തുടക്കമായി. ആദ്യമായി കൊളവയൽ ലോക്കൽ സമ്മേളനം നടന്നു.
കാഞ്ഞങ്ങാട്: സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ചുകളുടെ സമ്മേളനങ്ങൾ അവസാനിച്ചു. ഇനി ലോക്കൽ സമ്മേളനങ്ങളുടെ കാലമാണ്. ആദ്യ ലോക്കൽ കമ്മിറ്റി സമ്മേളനം കൊളവയൽ ലോക്കൽ കമ്മിറ്റിയുടെത് മാട്ടുമ്മൽ വച്ച് നടന്നു.
മുതിർന്ന ലോക്കൽകമ്മിറ്റി അംഗമായ ടി.കുട്യൻ ഇട്ടമ്മൽ പതാക ഉയർത്തിയതോടെ ലോക്കൽ സമ്മേളനത്തിന് തുടക്കമായി. തുടർന്ന് സമ്മേളന പ്രതിനിധികൾ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സി.പി.ഐ.എം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനസമ്മേളനത്തിൽ കൊളവയൽ ലോക്കൽ കമ്മിറ്റി അംഗം പി.കെ.കണ്ണൻ അധ്യക്ഷനായി. രതീഷ് പൊയ്യക്കര രക്തസാക്ഷി പ്രമേയവും വിപിൻ കാറ്റാടി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. അപ്പുക്കുട്ടൻ, വി.വി രമേശൻ, ഒക്ലാവ് കൃഷ്ണൻ, കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗങ്ങളായ പി.നാരായണൻ, ടി.വി. കര്യൻ,,ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ,
എ. കൃഷ്ണൻ,
കാറ്റാടി കുമാരൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി.കെ. നാരായണപ്പണിക്കർ എം. ഗംഗാധരൻ,,എം ഷിജു, ടി.വി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കൊളവയൽ ലോക്കൽ സെക്രട്ടറി കമലാക്ഷൻ കൊളവയൽ റിപ്പോർട്ട് അവതരിപ്പിച്ചു.