സർഗ്ഗാത്മകതയുടെ നേർസാക്ഷ്യമായി ഉറവ ചെറുവത്തൂർ: കോവിഡ് മഹാമാരി കാലത്ത് ഒന്നരവർഷക്കാലം വീടിനകത്ത് ഇരിക്കേണ്ടി വന്ന സാഹചര്യത്തിൽ കുട്ടികൾക്ക് അവരുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കാനുള്ള വേദിയായി കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ സംഘടിപ്പിച്ച ഉറവ.

സർഗ്ഗാത്മകതയുടെ നേർസാക്ഷ്യമായി ഉറവ


ചെറുവത്തൂർ: കോവിഡ് മഹാമാരി കാലത്ത് ഒന്നരവർഷക്കാലം വീടിനകത്ത് ഇരിക്കേണ്ടി വന്ന സാഹചര്യത്തിൽ കുട്ടികൾക്ക് അവരുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കാനുള്ള വേദിയായി കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ സംഘടിപ്പിച്ച ഉറവ..

കുട്ടികളുടെ കലാപരമായ കഴിവുകൾ തെളിയിച്ച ബോട്ടിൽ ആർട്ട്, ചിത്രങ്ങൾ, കരകൗശലവസ്തുക്കൾ,ഹിന്ദുസ്ഥാനി പെയിൻറിംഗ്,ചിരട്ട ഉൽപ്പന്നങ്ങൾ തുടങ്ങി അഞ്ഞൂറോളം ഉൽപ്പന്നങ്ങൾ പ്രദർശനത്തിന് ഒരുക്കി. സർഗ്ഗാത്മക ഉപകരണങ്ങളുടെ പ്രദർശനം സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പ്രവർത്തി പരിചയ സംസ്ഥാന റിസോർസ് പേർ സണുമായ പ്രമോദ് അടുത്തില ക്യാൻവാസിൽ മണൽ ചിത്രങ്ങൾ വരച്ച് ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപകൻ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. എസ് എം സി ചെയർമാൻ രാഘവൻ വയലിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി. സുമതി കെ കൃഷ്ണൻ ,എം ദേവദാസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കൺവീനർ വത്സരാജൻ കെ നന്ദി പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close