കാഞ്ഞങ്ങാട് നഗരസഭ എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ മേലാങ്കോട്ട് കെട്ടിട സമുച്ചയവും മോഡൽ പ്രീ പ്രൈമറി ക്യാമ്പസും ഉദ്ഘാടനം 2021 ഡിസംബർ 27 തിങ്കൾ പകൽ 11 മണി.

കാഞ്ഞങ്ങാട് നഗരസഭ
എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ മേലാങ്കോട്ട്
കെട്ടിട സമുച്ചയവും മോഡൽ പ്രീ പ്രൈമറി ക്യാമ്പസും ഉദ്ഘാടനം
2021 ഡിസംബർ 27 തിങ്കൾ പകൽ 11 മണി.

അടി മുടി മാറി മേലാങ്കോട്ട്
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിന്റെ മുഖഛായ തന്നെ മാറ്റിയിരിക്കുന്നു.1923 ൽ സ്ഥാപിതമായ വിദ്യാലയം ശതാബ്ദി നിറവിലാണ്. 2022 ജനുവരി മുതൽ 2023 മാർച്ച് വരെ നീണ്ടു നിൽക്കുന്ന പരിപാടികൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടക്കും. ജില്ലയിൽ ഒരു മാതൃകാ പ്രീ പ്രൈമറി എന്ന സമഗ്ര ശിക്ഷാ കേരളത്തിന്റെ പദ്ധതിയിൽ നിലവിലുള്ള മൂന്ന് പ്രീ പ്രൈമറി ക്ലാസുകളെ വിസ്മയിപ്പിക്കുന്ന തരത്തിൽ ആകർഷകമാക്കി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിലൂടെ ലഭിച്ച 2.50 കോടി കൊണ്ട് അത്ഭുതകരമായ വികസനമാണ് രണ്ടര വർഷം കൊണ്ട് പൂർത്തീകരിച്ചത്. 10 ക്ലാസുമുറികളുള്ള രണ്ട് ഇരു നില കെട്ടിടങ്ങൾ. 30 ചതുരശ്ര മീറ്റർ വലുപ്പത്തിലുള്ള വിശാലമായ കോൺഫറൻസ് ഹാൾ. പുസ്തകങ്ങളുടെ മുഖചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയ വായനശാലയും ലൈബ്രറിയും 42 കുട്ടികൾക്ക് ഒരേ സമയം ഉപയോഗിക്കാൻ കഴിയുന്ന ഇരു നില ടോയ്ലറ്റ് സുച്ചയം എന്നിവ നിർമ്മിച്ചതിലൂടെ ഭൗതിക സൗകര്യങ്ങളിൽ അതിശയിപ്പിക്കുന്ന നേട്ടങ്ങളാണ് യാഥാർഥ്യമായത്. പൊതു മരാമത്ത് കെട്ടിട വിഭാഗമാണ് നിർമ്മാണത്തിന്റെ മേൽ നോട്ടം വഹിച്ചത്.
സമഗ്ര ശിക്ഷാ കേരളം അധ്യാപക രക്ഷാകർത്തൃ സമിതിയുടെ സഹകരണത്തോടെ 15 ലക്ഷം രൂപയുടെ പദ്ധതിയാണ് മോഡൽ പ്രീ പ്രൈമറിയുടെ വികസനത്തിനായി ചെലവഴിച്ചത്. ശാസ്ത്രീയ പ്രീ സ്കൂൾ ലക്ഷ്യം വെച്ചു കൊണ്ട് കുട്ടികൾക്കായി പാട്ട്, കളി, ശാസ്ത്രം, ചിത്രം, ഗണിതം,വായന, നിർമ്മാണം, അഭിനയം, തുടങ്ങിയ എട്ട് പ്രവർത്തന കോർണറുകളാണ് മുഖ്യ സവിശേഷത. വ്യത്യസ്തമായ സങ്കേതങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന പഠനാനുഭവങ്ങളാണ് മൂന്നു ക്ലാസുകളിലും പുറത്തുമായി ഒരുക്കിയിരിക്കുന്നത്. ഓരോ ഇഞ്ച് സ്ഥലവും കുട്ടികളുടെ ശാരീരിക മാനസിക വികാസം കണ്ടു കൊണ്ട് രൂപകല്പന ചെയ്തതാണ്.
ഡിസംബർ 27 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ തയ്യാറാക്കിയ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഇ.ചന്ദ്രശേഖരൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യാതിഥിയായി സംബന്ധിക്കും. നഗരസഭ ചെയർ പേഴ്സണും സംഘാടക സമിതി ചെയർ പേഴ്സണുമായ കെ.വി. സുജാത ടീച്ചർ സ്വാഗതമാശംസിക്കും.
പൊതു മരാമത്ത് കെട്ടിട വിഭാഗം എക്സി. എഞ്ചിനീയർ മുഹമ്മദ് മുനീർ , സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രൊജക്ട് കോർഡിനേറ്റർ ഡോ.എ.പി. കുട്ടികൃഷ്ണൻ എന്നിവർ റിപ്പോർട്ട് അവതരിപ്പിക്കും.സ്കൂൾ അധ്യാപകൻ പി.കുഞ്ഞിക്കണ്ണൻ രചനയും ദുർഗാ ഹൈസ്കൂൾ സംഗീതാധ്യാപകൻ ഹരിമുരളീകൃഷ്ണൻ സംഗീതവും നിർവഹിച്ച സ്വാഗത ഗാനം വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമടങ്ങിയ സംഘം ആലപിക്കും.
സംസ്ഥാന ജില്ല ഉപജില്ല ഓഫീസർമാർ, നഗരസഭ വൈസ് ചെയർമാൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ , സ്കൂൾ വികസന സമിതിയുടെയും അധ്യാപകരാകർത്തൃ സമിതി, മദർ പിടി എ , പൂർവ വിദ്യാർഥി സംഘടന ഭാരവാഹികൾ എന്നിവർ ആശംസ നേർന്ന് സംസാരിക്കും.
നഗരസഭ ചെയർ പേഴ്സൺ കെ.വി. സുജാത ചെയർ പേഴ്സണും സ്കൂൾ വികസന സമിതി ചെയർമാൻ അഡ്വ.പി.അപ്പുക്കുട്ടൻ വർക്കിംഗ് ചെയർമാനും പ്രധാനാധ്യാപകൻ ഡോ. കൊടക്കാട് നാരായണൻ ജനറൽ കൺവീനറുമായ സംഘാടകസമിതിയാണ് ഉദ്ഘാടന പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

സ്കൂൾ കെട്ടിടം
മോഡൽ പ്രീ സ്കൂൾ ദൃശ്യങ്ങൾ
മാധ്യമ സമ്മേളനത്തിൽ പങ്കെടുത്തവർ :-
സംഘാടക സമിതി വർക്കിംഗ് ചെയർമാൻ അഡ്വ.പി.അപ്പുക്കുട്ടൻ , ജനറൽ കൺവീനർ ഡോ. കൊടക്കാട് നാരായണൻ , പബ്ലിസിറ്റി കൺവീനർ സണ്ണി.കെ.മാടായി, പി.ടി.എ പ്രസിഡണ്ട് എച്ച്.എൻ. പ്രകാശൻ എന്നിവർ സംബന്ധിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close