വിദ്യാലയങ്ങളുടെ വേറിട്ട മികവുകൾ അവതരിപ്പിച്ച് റവന്യൂ ജില്ലാ മികവുത്സവം മേലാങ്കോട്ട് സമാപിച്ചു.

വിദ്യാലയങ്ങളുടെ വേറിട്ട മികവുകൾ അവതരിപ്പിച്ച് റവന്യൂ ജില്ലാ മികവുത്സവം മേലാങ്കോട്ട് സമാപിച്ചു.

13 വിദ്യാലയങ്ങൾ മികവ് അവതരിപ്പിച്ചു.

കാഞ്ഞങ്ങാട്: കൊവിഡ് കാലത്ത് വിദ്യാർഥികളെ ചേർത്തു പിടിച്ച വിദ്യാലയ മികവുകൾ പങ്കുവയ്ക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച റവന്യൂ ജില്ല മികവുത്സവം സമാപിച്ചു. മേലാങ്കോട്ട് എസി കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർ പേഴ്സൺ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ കെ.വി. മായാകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ അഡ്വ.എസ്.എൻ.സരിത, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ കെ.വി. പുഷ്‌പ , ഡയറ്റ് പ്രിൻസിപ്പാൾ ഡോ.എം. ബാലൻ, കെ.ശങ്കരൻ നമ്പൂതിരി, പി.കെ. കാസിം, പി.ടി.എ.പ്രസി.ജി. ജയൻ , നിഷ പ്രദീപ്, പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ സംസാരിച്ചു.
തിരഞ്ഞെടുക്കപ്പെട്ട 13 വിദ്യാലയങ്ങൾ രണ്ടു വേദികളിലായി മികവ് അവതരിപ്പിച്ചു. പ്രൈമറി വിഭാഗത്തിൽ ജി.യു.പി എസ് പാടിക്കീൽ, ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ ചന്തേര, ജി.എൽ പി എസ് മാവിലാക്കടപ്പുറം, ജി എൽ പി എസ് നീലേശ്വരം, ജി എം യു പി എസ് പള്ളിക്കര, എസി കെ എൻ ജി യു പി സ്കൂൾ മേലാങ്കോട്, ജി യു പി എസ് ചാമക്കുഴി കൂവാറ്റി, ജി യു പി എസ് ചെമ്മനാട് വെസ്റ്റ് എന്നീ വിദ്യാലയങ്ങളും ഹൈസ്കൂൾ – ഹയർസെക്കൻ്ററി വിഭാഗങ്ങളിൽ ജി എച്ച് എസ് എസ് കമ്പല്ലൂർ, ജി എച്ച് എസ് കൊളത്തൂർ, ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാട്, ജി വി എച്ച് എസ് എസ് ഇരിയണ്ണി , ജി എച്ച് എസ് എസ് പട്ള എന്നിവയുമാണ് മികവുകൾ അവതരിപ്പിച്ചത്. കൊവിഡ് കാലത്തെ പഠന വിടവ് നികത്തുന്നതിനായി ചെയ്ത പ്രവർത്തനങ്ങൾ, തനത് ദിന്നതല പ്രവർത്തനങ്ങൾ, സാമൂഹ്യ പങ്കാളിത്തം, ഓൺലൈൻ പഠനകാലത്തെ സവിശേഷ ഇടപെടൽ, വായന പ്രവർത്തനങ്ങൾ, ലാബ് ശാക്തീകരണം, കുട്ടികളുടെ ഉൽപന്നങ്ങൾ തുടങ്ങിയ വേറിട്ട പ്രവർത്തനങ്ങൾ പരിപാടിയെ ശ്രദ്ധേയമാക്കി.
സമാപന സമ്മേളനത്തിൽ വിദ്യാഭ്യാസ ഉപഡയരക്ടർ കെ.വി പുഷ്പ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിദ്യാലയ വികസന സമിതി ചെയർമാൻ അഡ്വ.പി.അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോർഡിനേറ്റർ പി. ദിലീപ് കുമാർ ,ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.വി. ഭാസ്ക്കരൻ ,കെ.ടി. ഗണേഷ് കുമാർ ഡോ.എം.വി.ഗംഗാധരൻ ,എം.കെ. വിജയകുമാർ , വി.മധുസൂദനൻ , കെ.വി. വനജ പ്രസംഗിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close