ചണ്ഡാലഭിക്ഷുകി “യുടെ നൂറാം വാർഷികത്തിൽ കവിതയ്ക്ക് ദൃശ്യാവിഷ്കാരം ഒരുക്കി പൂത്തക്കാൽ സ്കൂൾ –
“ചണ്ഡാലഭിക്ഷുകി “യുടെ നൂറാം വാർഷികത്തിൽ കവിതയ്ക്ക് ദൃശ്യാവിഷ്കാരം ഒരുക്കി പൂത്തക്കാൽ സ്കൂൾ –
മടിക്കൈ: വായനാവാരാഘോഷത്തിൻ്റെ ഭാഗമായി ജി.യു.പി സ്കൂൾ പൂത്തക്കാലിലെ കുട്ടികൾ കുമാരനാശാൻ്റെ “ചണ്ഡാലഭിക്ഷുകി “എന്ന കവിതയ്ക്ക് ദൃശ്യാവിഷ്കാരമൊരുക്കി. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ രക്ഷിതാക്കളുടെ പുസ്തക പരിചയ മത്സരവും നടന്നു .
വായനാ വാരാഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടത്തി. വിജയികളെ പ്രധാനാധ്യാപകൻ ശ്രീ.വി. ഗോപി മാസ്റ്റർ അഭിനന്ദിച്ചു. ചടങ്ങിൽ അധ്യാപകരായ ശ്രീ ബിൻ്റോ രമേഷ് സ്വാഗതവും, ശ്രീമതി . സ്മിത ഭരത് നന്ദിയും പറഞ്ഞു.
Live Cricket
Live Share Market