
വി.കെ.പി.കെ.എച്ച്.എം.എം.ആർ.വി. ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ പെനാൽട്ടി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.
*പെനാൽട്ടി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു*
പടന്ന: വി.കെ.പി.കെ.എച്ച്.എം.എം.ആർ.വി. ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ പെനാൽട്ടി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. പ്രിൻസിപ്പാൾ ശ്രീ. പി. ഈശ്വരൻ നമ്പൂതിരി പരിപാടി ഉദ്ഘാടനം ചെയ്തു. നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ സജീവ് വടവന്തൂർ, അദ്ധ്യാപകരായ എ.വി. രാഹുൽ, കെ.വി.ബിനേഷ്, വി.കെ.പി. അബ്ദുൾ ജലീൽ, ടി. അനീഷ് എന്നിവർ നേതൃത്വം നൽകി. ആൺകുട്ടികളിൽ റിസ്വാൻ-സഫ്നാസ് ടീം ഒന്നാം സ്ഥാനവും മുഹമ്മദ് അഷറഫ് – കാർത്തിക് ടീം രണ്ടാം സ്ഥാനവും നേടി. പെൺകുട്ടികളിൽ ഫാത്തിമത്ത് ഷിഫ ഒന്നാം സ്ഥാനവും ഫാത്തിമത്ത് ഷഹാന രണ്ടാം സ്ഥാനവും നേടി. പത്തു ടീമുകൾ മാറ്റുരച്ച മത്സരം ആവേശ്വോജ്ജ്വലമായി.
Live Cricket
Live Share Market