
നീലേശ്വരം മാസ്റ്റേഴ്സ് അക്കാദമി ഈ വർഷത്തെ ഓണാഘോഷ പരിപാടിയും SSLC, +1, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും സ്ഥാപനത്തിൽ നിന്നും ഉയർന്ന ജോലി ലഭിച്ച് പിരിഞ്ഞു പോയ അധ്യാപകർക്കും അനുമോദനവും സംഘടിപ്പിച്ചു.*
*നീലേശ്വരം മാസ്റ്റേഴ്സ് അക്കാദമി ഈ വർഷത്തെ ഓണാഘോഷ പരിപാടിയും SSLC, +1, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും സ്ഥാപനത്തിൽ നിന്നും ഉയർന്ന ജോലി ലഭിച്ച് പിരിഞ്ഞു പോയ അധ്യാപകർക്കും അനുമോദനവും സംഘടിപ്പിച്ചു.*
നീലേശ്വരം പടിഞ്ഞാറ്റംകൊവ്വൽ NSS ഓഡിറ്റോറിയത്തിൽ *ആരവം – 22* എന്ന പേരിൽ നടന്ന ഓണാഘോഷ പരിപാടി പ്രശസ്ത കവയത്രിയും, ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ അഭിനേത്രിയുമായ സി പി ശുഭ ടീച്ചർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പ്രശസ്ത സിനിമാ-സീരിയൽ താരം മറിമായം ഫെയിം ഉണ്ണിരാജ് ചെറുവത്തൂർ മുഖ്യാതിഥിയായി. ഈ വർഷത്തെ +1 പരീക്ഷയിൽ 520-ൽ 520 മാർക്കും നേടി സ്ഥാപനത്തിൻ്റെ അഭിമാനമായി, ഉന്നത വിജയം കരസ്ഥമാക്കിയ അമൃത പി നായർ, SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ സ്ഥാപനത്തിലെ കുട്ടികൾ, ഉയർന്ന ജോലി ലഭിച്ച് സ്ഥാപനത്തിൽ നിന്നും പിരിഞ്ഞു പോയ അധ്യാപകരായ സേതുമാസ്റ്റർ, അക്ഷയ് മാസ്റ്റർ ,സഞ്ജയ് മാസ്റ്റർ, മനീഷ് മാസ്റ്റർ എന്നിവരേയും ശുഭ ടീച്ചറും ഉണ്ണിരാജും ചേർന്ന് ഉപഹാരം നൽകി ആദരിച്ചു.ഉണ്ണിരാജ് ചെറുവത്തൂരിനുള്ള സ്ഥാപനത്തിൻ്റെ സ്നേഹോപഹാരം വിനോദ് ആലന്തട്ട നൽകി. പത്മരാജ് എരവിൽ അധ്യക്ഷനായ ചടങ്ങിൽ സോമൻ മാസ്റ്റർ,വിനോദ് ആലന്തട്ട, ബിന്ദു ടീച്ചർ, CK വിജയൻ മാസ്റ്റർ, പ്രവീൺ മാസ്റ്റർ, ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തേജസ് മാസ്റ്റർ സ്വാഗതവും മനീഷ് മാസ്റ്റർ നന്ദിയും അറിയിച്ചു. ഓണസദ്യയും കുട്ടികളുടെ വിവിധ കലാപരിപാടികളും കൊണ്ട് ഓണാഘോഷം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉത്സവാന്തരീക്ഷത്തിൽ വേറിട്ട അനുഭവമായി മാറി.