
ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ ബല്ല ഈസ്റ്റിലെ എൻ. എസ്. എസ് യൂണിറ്റ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
രക്തദാന ക്യാമ്പ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ചെമ്മട്ടം വയൽ : ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ ബല്ല ഈസ്റ്റിലെ എൻ. എസ്. എസ് യൂണിറ്റ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സെപ്തംബർ 21 ബുധൻ രാവിലെ 9മണി മുതൽ സ്കൂളിൽ വച്ചായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. സ്കൂൾ പി. ടി. എ പ്രസിഡന്റ് അഡ്വ. പി. വേണുഗോപാൽ അവർകളുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. സി. വി അരവിന്ദാക്ഷൻ സർ സ്വാഗതം പറഞ്ഞു.കാഞ്ഞങ്ങാട് നഗരസഭവികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ലത കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്ര സ് ശ്രീമതി. വത്സലകുട്ടി, സീനിയർ അസിസ്റ്റന്റ് ശ്രീ. ബാബു പി. എം, സ്റ്റാഫ് സെക്രട്ടറി ഡോ കെ. വി സജീവൻ, എസ്. എം. സി ചെയർമാൻ ശ്രീ. ദിനേശൻ എൻ, പി. ടി. എ വൈസ് പ്രസിഡന്റ് ശ്രീ മോഹനൻ പി, എൻ. എസ്. എസ് മുൻ പ്രോഗ്രാം ഓഫീസർ ശ്രീ. സുധാകരൻ നടയിൽ തുടങ്ങിയവർ ആശംസകളറിയിച്ച് സംസാരിച്ചു.
തുടർന്ന് എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ശ്രീ.അജി എസ് നന്ദിയും പറഞ്ഞു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. നിമ്മി ജോൺ, ബ്ലഡ് ബാങ്ക് കൗൺസിലർ അരുൺ ബേബി, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻസ് ഭാഗ്യ, തുഷാര, സ്റ്റാഫ് നേഴ്സ് രമ്യ തുടങ്ങിയവർ പ്രവർത്തനത്തിന് നേതൃത്വം നൽകി.