
പടന്ന വി.കെ.പി. കെ.എച്ച്.എം.എം.ആർ. ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ പടന്ന കാന്തിലോട്ട് അങ്കണവാടി സന്ദർശിച്ചു. അങ്കണവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
അങ്കണവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
പടന്ന: പടന്ന വി.കെ.പി. കെ.എച്ച്.എം.എം.ആർ. ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ പടന്ന കാന്തിലോട്ട് അങ്കണവാടി സന്ദർശിച്ചു. അങ്കണവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ അങ്കണവാടി കുട്ടികൾക്ക് പാട്ടുകൾ പാടിക്കൊടുത്തു. ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം തെളിമ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. എ.വി. രാഹുൽ, വി. സഞ്ജയ്, എം. സംഗീത, ടി.കെ.എം. അഹമ്മദ് ഷരീഫ്, നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ സജീവ് വടവന്തൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Live Cricket
Live Share Market