വികസന പ്രവർത്തനത്തിൽ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം മന്ത്രി.

വികസന പ്രവർത്തനത്തിൽ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം മന്ത്രി.

ബേക്കൽ ടൂറിസം സെന്ററിന്റെയും ബിആർഡിസി ഓഫീസ് കെട്ടിടത്തിന്റെയും ശിലാസ്ഥാപനം ശ്രീ. പി. എ മുഹമ്മദ് റിയാസ്(ബഹു. കേരള പൊതുമരാമത്ത്, വിനോദസഞ്ചാര, യുവജനകാര്യ, വകുപ്പ് മന്ത്രി ) നിർവഹിച്ചു. ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഏറെ സവിശേഷതയാർന്ന സ്ഥാനം അലങ്കരിക്കുന്ന ബേക്കൽ ടൂറിസം വികസന പ്രവർത്തനങ്ങൾക്ക് ഏറെ മുൻപന്തിയിൽ നിൽക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള ആശയങ്ങൾക്കൊപ്പം പുതിയ ആശയങ്ങളും പുതിയ ആകർഷണങ്ങളും ബേക്കലിൽ ഉയർന്നുവരുന്നു. അത് ഇനിയും ഉയർത്താനുള്ള നടപടി സർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. ബേക്കൽ ടൂറിസം വില്ലേജ് എന്ന പേരിൽ ഒരു പുതിയ പദ്ധതി കൂടി ആവിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ ശ്രീ. സി എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദുമ., അധ്യക്ഷ പ്രഭാഷണം നടത്തി. വിശിഷ്ടാതിഥികളായി,ശ്രീ. രാജ്മോഹൻ ഉണ്ണിത്താൻ (എം.പി കാസർഗോഡ് ) ശ്രീമതി ബേബി ബാലകൃഷ്ണൻ (പ്രസിഡന്റ് ജില്ലാ പഞ്ചായത്ത്) ശ്രീമതി.ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്.ഐ.എ.എസ് (ജില്ലാ കലക്ടർ കാസർഗോഡ് )ചടങ്ങിൽ സംബന്ധിച്ചു. ശ്രീ ഷിജിൻ പി( എം. ഡി ബി ആര്‍ ഡി സി ) റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീമതി കെ. വി ശ്രീലത( വൈസ് പ്രസിഡന്റ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്), ശ്രീമതി സുജാത കെ വി. ( ചെയർപേഴ്സൺ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി), ശ്രീ എം. കുമാരൻ( പ്രസിഡണ്ട് പള്ളിക്കര ഗ്രാമപഞ്ചായത്ത്), ശ്രീമതി പി ലക്ഷ്മി. ( പ്രസിഡണ്ട് ഉദുമ ഗ്രാമപഞ്ചായത്ത് ), ശ്രീമതി സുഫൈജ അബൂബക്കർ( പ്രസിഡന്റ് ചെമ്മനാട് ഗ്രാമപഞ്ചായത്ത് ) ശ്രീമതി ടി. ശോഭ ( പ്രസിഡന്റ് അജാനൂർ ഗ്രാമപഞ്ചായത്ത്), ശ്രീമതി ഗീത കൃഷ്ണൻ ( മെമ്പർ ജില്ലാ പഞ്ചായത്ത്), ശ്രീമതി ഷക്കീല ബഷീർ (മെമ്പർ ബ്ലോക്ക് പഞ്ചായത്ത് ), ശ്രീമതി അനിത വി.കെ. (മെമ്പർ പള്ളിക്കര ഗ്രാമപഞ്ചായത്ത് ), ശ്രീ ഹുസൈൻ എം (ഡെപ്യൂട്ടി ഡയറക്ടർ ടൂറിസം), ശ്രീ ലിജോ ജോസഫ് (സെക്രട്ടറി ഡി ടി പി സി ), ശ്രീ മധുമുദിയക്കൽ, ശ്രീ ഹക്കീം കുന്നിൽ, ശ്രീ കെ. ഇ.എ. എം എ ബക്കർ, ശ്രീ ലത്തീഫ് എം എ, ശ്രീ ഗംഗാധരൻ.,എ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശ്രീ പി. ബി. നൂഹ് ഐഎഎസ് ഡയറക്ടർ വിനോദസഞ്ചാര വകുപ്പ്, സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീ.രവീന്ദ്രൻ കെ എം (മാനേജർ ടെക്നിക്കൽ ബി ആർ ഡി സി )നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ വെച്ച് കുടുംബശ്രീയുടെ യാത്ര ശ്രീ പദ്ധതിയുടെ ഭാഗമായി പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മന്ത്രിമന്ത്രി നിർവഹിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close