കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് കരിവെള്ളൂർ മുരളിക്ക്

കരിവെള്ളൂര്‍ മുരളി
—————————–
*പത്താം വയസ്സില്‍ കരിവെള്ളൂര്‍ രക്തസാക്ഷി ദിനത്തില്‍ കെ.കെ.ഇയ്യക്കാട് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘സ്മാരകം ‘എന്ന നാടകത്തില്‍ ബാല നടനായി അരങ്ങിലെത്തി.

*നിരവധി നാടകങ്ങളില്‍ വ്യത്യസ്ത കഥാപാത്രങ്ങളായി വേഷമിട്ടു. കരിവെള്ളൂര്‍ ജനശക്തി,കരിവെള്ളൂര്‍ സെന്‍ട്രല്‍ ആര്‍ട്സ് ക്ലബ്ബ് , അരോളി ശന്തിപ്രഭ, കല്ല്യാശ്ശേരി കവിത തീയേറ്റെര്‍സ്, കടമ്പേരി യുവജന കലാസമിതി, തുടങ്ങി നിരവധി പ്രാദേശിക കലാസമിതികളുടെ നാടക പ്രവര്‍ത്തനങ്ങളില്‍ സജീവമായി സഹകരിച്ചു. 40 വര്‍ഷമായി ആകാശവാണി നാടകങ്ങളില്‍ കഥാപാത്രങ്ങള്‍ക്ക്  ശബ്ദം നല്‍കി വരുന്നു.

*1977ല്‍ ആദ്യ നാടകം ‘അപരാജിതരുടെ രാത്രി’ ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ അവിഭക്ത കണ്ണൂര്‍ ജില്ല നാടക മത്സരത്തില്‍ 5 ഒന്നാം സമ്മാനങ്ങള്‍ നേടി.

*അപരാജിതരുടെരാത്രി’, ’അഗ്രയാനം’, ’ജേക്കബ് അലക്സാണ്ടര്‍ എന്തിനു ആത്മഹത്യ ചെയ്തു? ‘, ‘വിശ്വനാഥന്‍ ഓടിക്കൊണ്ടിരിക്കുന്നു’തുടങ്ങി നിരവധി നാടകങ്ങള്‍ക്ക് ജില്ല,മേഖലാ, സംസ്ഥാന തല നാടകങ്ങളില്‍ നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചു.

*1977ല്‍ കേരളത്തിലെ തെരുവ് നാടകവേദിയ്ക്ക് തുടക്കം കുറിച്ച ആദ്യ നാടകങ്ങളി ലൊന്നായ ‘പടയോട്ടം ‘രചനയും സംവിധാനവും നിര്‍വഹിച്ച് അവതരിപ്പിച്ചു.

*കേരളത്തിലെ തെരുവ് നാടക വേദിയുടെയും തുറസ്സായ നാടക വേദിയുടെയും കലാജാഥ പ്രസ്ഥാനത്തിന്റെയും പ്രമുഖ പ്രയോക്താവായി പ്രവര്‍ത്തിച്ചു.

*മലയാളത്തിലെ സംഗീത ശില്‍പ്പങ്ങള്‍ ,ചൊല്‍ക്കാഴ്ചകള്‍ ,തുറസ്സായ അരങ്ങവതരണങ്ങള്‍ എന്നിവയുടെ രൂപവും ഉള്ളടക്കവും നിര്‍മ്മിക്കുന്നതില്‍ ഗണ്യമായ പങ്കു വഹിച്ചു.

*1981മുതല്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ ശാസ്ത്ര കലാജാഥയിലെ നാടകങ്ങള്‍,പാട്ടുകള്‍,സംഗീതശില്പങ്ങള്‍ എന്നിവ രചിക്കുകയും സംവിധാനം ചെയ്യുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. 25 വര്‍ഷം തുടച്ചയായി ശാസ്ത്ര കലാ ജാഥയെ അണിയിച്ചൊരുക്കുന്നതില്‍ കാര്യമായ നേതൃത്വം  വഹിച്ചു. ശാസ്ത്ര കലാജാഥ യ്ക്ക് മാത്രമായി 40 കലാരൂപങ്ങള്‍ തയ്യാറാക്കി അവതരിപ്പിച്ചു. ഭാരതീയ ഗ്യാന്‍ വിഗ്യാന്‍ ജാഥ ,സമത കലാ ജാഥ തുടങ്ങിയ ദേശീയ വിനിമയ പരിപാടികള്‍ക്കും ആവശ്യമായ രചനയും പരിശീലനവും നല്‍കി.

* നാടകങ്ങളും കവിതകളും പാട്ടുകളും മിക്കവാറും ഇന്ത്യന്‍ ഭാഷകളിലേക്കെല്ലാം തര്‍ജ്ജമ ചെയ്തു.
 
*കേരള, കോഴിക്കോട്, മഹാത്മാ ഗാന്ധി, കണ്ണൂര്‍ സര്‍വ്വ കലാശാലാ വിദ്യാര്‍ത്ഥി യുനിയനുകളുടെ നേതൃത്വത്തിലുള്ള  ‘സാംസ്കാരിക ജാഥ’കളുടെ തുടക്കം മുതല്‍ അതിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ച് പരിശീലനം നല്‍കി.തൃശൂര്‍ സമതയ്ക്ക് കലാജാഥയ്ക്ക് വേണ്ട രചനകളും സംവിധാനവും പരിശീലനവും നല്‍കി.

*ഇന്ത്യയില്‍ തന്നെ അറിയപ്പെടുന്ന ജനകീയ നാടക പ്രസ്ഥാനമായ കണ്ണൂര്‍ സംഘചേതന സ്ഥാപിക്കുന്നതിലും വളര്‍ത്തിയെടുക്കുന്നതിലും നിര്‍ണ്ണായകമായ പങ്കു വഹിച്ചു. സംഘചേതനയുടെ സ്ഥാപക സെക്രട്ടറിയാണ്. 15 വര്‍ഷം സംഘചേതനയുടെ സെക്രട്ടറിയായി തുടര്‍ന്നു.

*എണ്ണമറ്റ നാടക ഗാനങ്ങളും കവിതകളും നാടകങ്ങള്‍ക്ക് വേണ്ടി രചിച്ചു.1987 ലും 2016ലും 2020 ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാർ / സംഗീത നാടക അക്കാദമി അവാര്‍ഡ് നേടി. 

*നൂറുക്കണക്കിനു നാടക ക്യാമ്പുകളില്‍ നാടക ചരിത്രം,രചന,സംവിധാനം,അഭിനയം ,ശബ്ദ സംസ്ക്കാരം,തുടങ്ങി വ്യത്യസ്ത വിഷയങ്ങളില്‍ നാടക വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സുകള്‍ എടുത്തു.നാടകം വിഷയമാക്കിയ നിരവധി സെമിനാറുകളില്‍ പ്രഭാഷണങ്ങള്‍ നടത്തി. നാടക സംബന്ധിയായ  നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

*10 വര്‍ഷം കേരള സംഗീത നാടക അക്കാദമി ഭാരവാഹിയായി പ്രവര്‍ത്തിച്ചു.മൂന്നു ദേശീയ നാടകോല്‍സവങ്ങളുടെയും മൂന്നു സംസ്ഥാന നാടകോല്‍സവങ്ങളുടെയും മുഖ്യ സംഘാടകനായി പ്രവര്‍ത്തിച്ചു.

*പ്രശസ്ത നാടകങ്ങള്‍ – ചെ ഗുവേര ,കുരുതിപ്പാടം, അബൂബക്കറിന്റെ ഉമ്മ പറയുന്നു, ക്ലാരക്കുഞ്ഞമ്മ ഓര്‍ക്കുന്നു, സംഘഗാനം, ഈ ഭൂമി ആരുടേത് ?,തത്തമ്മേ പൂച്ച പൂച്ച,വിഷം,സീത .

*2003ല്‍ രചനയും സംവിധാനവും നിര്‍വഹിച്ച് രജിതാ മധു അവതരിപ്പിക്കുന്ന ‘അബൂബക്കറിന്റെ ഉമ്മ പറയുന്നു’ എന്ന ഏക പാത്ര നാടകം 2802 വേദികള്‍ പിന്നിട്ട് ലോക  റിക്കാര്‍ഡ് നേടി.

*കണ്ണൂര്‍ സംഘചേതന അവതരിപ്പിച്ച ‘ചെഗുവേര’ എന്ന നാടകത്തിന് മികച്ച നാടകകൃത്തിനുള്ള കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്,മികച്ച രചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ,അബുദാബി ശക്തി അവാര്‍ഡ്,കെ എസ് കെ തളിക്കുളം അവാര്‍ഡ് എന്നിവ ലഭിച്ചു.

*ഈ ഭൂമി ആരുടേത് ‘എന്ന നാടകത്തിന്  2016ലെ ചെറുകാട് അവാര്‍ഡ് ലഭിച്ചു.

*നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക്‌ മുല്ലനേഴി അവാര്‍ഡ്(2015 ),പി.കെ.നാരായണന്‍ മാസ്റ്റര്‍ അവാര്‍ഡ്(2017), എം.പി.കുമാരൻ മാസ്റ്റർ അവാർഡ് (2020) ഇലവുംമൂട്ടില്‍  ശിവരാമപിള്ള അവാര്‍ഡ്, വി.സാംബശിവന്‍ അവാര്‍ഡ് (2010), ഒ.കെ. കുറ്റിക്കോൽ അവാർഡ് (2021 ), നാടകരംഗത്തെ വിശിഷ്ടകലാകാരന്മാര്‍ക്കുള്ള കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് (2006) എന്നിവ ലഭിച്ചു.

*ലഘു  നാടകങ്ങള്‍ അടക്കം അറുപതോളം നാടകങ്ങള്‍ രചിച്ചു.
കേരളത്തിലും പുറത്തും ഇന്ത്യയ്ക്ക് പുറത്തുമായി പതിനായിരക്കണക്കിന് വേദികളിൽ വ്യത്യസ്ത വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി.നൂറുക്കണക്കിന് കവിതകളും ഗാനങ്ങളും എഴുതി. കവിതകൾ ആയിരക്കണക്കായ അരങ്ങുകളിൽ അവതരിപ്പിച്ചു.അതിന്റെ ചൊൽക്കാഴ്ചകളും ദൃശ്യാവിഷ്ക്കാരങ്ങളും നടത്തി.നിരവധി കവിതാ സമാഹാരങ്ങൾ,ചരിത്രഗ്രന്ഥങ്ങൾ,നാടക കൃതികൾ എന്നിവ പ്രസിദ്ധീകരിച്ചു.
ആത്മകഥാ സ്പർശമുള്ള കേരളത്തിലെ ആദ്യ സമഗ്ര നാടകാവതരണ ചരിത്രം ‘നാടകക്കാരൻ എന്ന നിലയിൽ എന്റെ ജീവിതം’എഴുതി പൂർത്തിയാക്കി ഇപ്പോൾ അച്ചടിയിലാണ്.കേരളത്തിലെ ഉജ്ജ്വല സമരങ്ങളെയും രക്തസാക്ഷികളെയും കുറിച്ചുള്ള ‘ചെഞ്ചോരപ്പൂവുകൾ’എന്ന ഡോക്യൂഫിക് ഷൻ 50 എപ്പിസോഡുകൾ രചന സംവിധാനം അവതരണം എന്നിവ നിർവ്വഹിച്ച് കൈരളി ടി വി യിൽ സംപ്രേഷണം ചെയ്തു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close