കാസറഗോഡിന് എയിംസ് വേണം: കാപ്സ്

കാസറഗോഡിന് എയിംസ് വേണം: കാപ്സ്

കാസറഗോഡ്: കേരള അസ്സോസ്സിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് കാസറഗോഡ് ചാപ്റ്ററിൻ്റെ വാർഷിക സമ്മേളനം ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ചു. MSW, BSW ബിരുദധാരികളുൾപ്പെടുന്ന പ്രൊഫഷണൽ സോഷ്യൽ വർക്കർമാർ അംഗങ്ങളായ KAPS, ഇൻഡ്യ നെറ്റ് വർക് ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് അസ്സോസ്സിയേഷൻ (INPSWA) ൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന സംഘടനയാണ്. ജില്ലയിലെ പ്രൊഫഷണൽ സോഷ്യൽ വർക്കർമാരും കാസറഗോഡ് ജില്ലയിൽ ജോലി ചെയ്യുന്ന മറ്റു ജില്ലക്കാരായ പ്രൊഫഷണൽ സോഷ്യൽ വർക്കർമാരും സമ്മേളനത്തിൽ പങ്കെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ഐപ്പ് വർഗീസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് തങ്കച്ചൻ എം എം അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി രമ്യാ ശ്രീനിവാസ് റിeപ്പാർട്ട് അവതരിപ്പിച്ചു.സംസ്ഥാന ഗവേണിംഗ് ബോഡി അംഗങ്ങളായ ഡോ.മോഹൻ (സോഷ്യൽ വർക് വകുപ്പ് മേധാവി, ഡീൻ ,കേന്ദ്ര സർവ്വകലാശാല കാസറഗോഡ്) ,രഞ്ജിത്ത് കെ.പി ( ഹയർ സെക്കൻ്ററി സോഷ്യൽ വർക്ക്) എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി. ദിലീപ് (അസ്സി.പ്രൊഫസർ, കേന്ദ്ര സർവ്വകലാശാല കാസറഗോഡ്) ,ഉണ്ണികൃഷ്ണൻ (UK ),ഷുഹൈബ് (ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ), രാമാനന്ദ, നിസ്സി മാത്യു എന്നിവർ സംസാരിച്ചു. ജില്ലയിൽ എയിംസ് എന്ന ആവശ്യം നടപ്പിലാക്കണമെന്നും, അഭ്യസ്തവിദ്യരായ യുവാക്കൾക്ക് നൈപുണി പരശീലനങ്ങൾ പ്രാവർത്തികമാക്കി തൊഴിലില്ലായ്മ പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.
ഭാരവാഹികൾ : രതീഷ്.കെ (പ്രസിഡൻ്റ്)
രഞ്ജിത്ത്.കെ.പി (സെക്രട്ടറി)
തങ്കച്ചൻ എം എം (ട്രഷറർ)

7356746790

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close