കാസര്‍കോട് ജില്ലയില്‍ 636 പേര്‍ക്ക് കൂടി കോവിഡ്, 679 പേര്‍ക്ക് രോഗമുക്തി*

*ഐ.പി.ആര്‍.ഡി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസര്‍കോട്*
*വാര്‍ത്താക്കുറിപ്പ്*
18 ജൂലൈ 2021

*കാസര്‍കോട് ജില്ലയില്‍ 636 പേര്‍ക്ക് കൂടി കോവിഡ്, 679 പേര്‍ക്ക് രോഗമുക്തി*

കാസര്‍കോട് ജില്ലയില്‍ 636 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 679 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5865 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 293 ആയി ഉയര്‍ന്നു.

*ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 29283 പേര്‍*

വീടുകളില്‍ 28222 പേരും സ്ഥാപനങ്ങളില്‍ 1061 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 29283 പേരാണ്. പുതിയതായി 2312 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 5635 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3146, ആന്റിജന്‍ 2476, ട്രൂനാറ്റ് 13). 2540 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1999 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 729 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും 679 കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും പേരെ ഡിസ്ചാര്‍ജ് ചെയ്തു.

97725 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 91034 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

*ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 12.4*

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close